Skip Navigation

National Geographic Society Este programa se distribuye en los Estados Unidos y Canadá por National Geographic y EHD. [obtenga más información]

DVD ilustrado plurilingüe

La biología del desarrollo prenatal




ഗര്ഭാവസ്ഥയുടെ വികാസത്തിന്റെ ജൈവശാസ്ത്രം

.മലയാളം [Malayalam]


 

Descargar versión en formato PDF  ¿Qué es PDF?
 

El período embrionario (Las primeras 8 semanas)

Desarrollo embrionario: Las primeras 4 semanas

Capítulo 3   Fecundación

ജൈവശാസ്ത്രപരമായി പറഞ്ഞാല് "ബീജസങ്കലനത്തോടെയാണു് മനുഷ്യന്റെ വളര്ച്ച ആരംഭിക്കുന്നത് " ഒരു സ്ത്രീയും പുരുഷനും തങ്ങളുടെ 23 വീതം ക്രോമോസോമുകള് തങ്ങളുടെ പ്രത്യുല്പാദനകോശങ്ങളുടെ സംഗമത്തിലൂടെ സംയോജിപ്പിക്കുന്നു.

സ്ത്രീയുടെ പ്രത്യുല്പാദനകോശം സാധാരണയായി "അണ്ഡം" എന്നറിയപ്പെടുന്നു പക്ഷെ ശരിയായ പദം "അണ്ഡകം" എന്നാണു്.

അതു പോലെ തന്നെ പുരുഷന്റെ പ്രത്യുല്പാദന കോശം സാധാരണയായി "ശുക്ളം"എന്നു പറയപ്പെടുന്നുവെങ്കിലും ശരിയായ പദം "ബീജാണു" എന്നാണു്.

സ്ത്രീയുടെ അണ്ഡാശയത്തില് നിന്നും അണ്ഡകം അണ്ഡവിക്ഷേപണം എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ പുറത്തു വന്നതിനു ശേഷം അണ്ഡകവും ബീജാണുവും ഫാലോപ്പിയന് നാളികളെന്നറിയപ്പെടുന്ന ഗര്ഭപാത്ര നാളികളിലൊന്നില് സംയോജിക്കുന്നു.

ഗര്ഭപാത്രനാളികള് സ്ത്രീയുടെ അണ്ഡാശയത്തെ അവരുടെ ഗര്ഭാശയം അഥവാ ഗര്ഭപാത്രവുമായി ബന്ധിപ്പിക്കുന്നു.

തത്ഫലമായുണ്ടാകുന്ന ഏകകോശ ഭ്രൂണത്തെ "ഒന്നിച്ചു ചേര്ന്ന അല്ലെങ്കില് സംയോജിതമായ" എന്ന അര്ത്ഥത്തില് സിക്താണ്ഡം എന്നു വിളിക്കപ്പെടുന്നു.

Capítulo 4   ADN, división celular y factor temprano de embarazo

സിക്താണ്ഡത്തിന്റെ 46 ക്രോമോസോമുകള് ഒരു പുതിയ വ്യക്തിയുടെ പരിപൂര്ണ്ണ ജനിതക ബ്ളൂ പ്രിന്റിന്റെ ആദ്യത്തെ തനതായ പതിപ്പാണു്. ഈ മാസ്റ്റര് പ്ളാന് DNA എന്നറിയപ്പെടുന്ന ദൃഡമായി ഇഴ ചേര്ന്ന തന്മാത്രകളിലാണു് സ്ഥിതി ചെയ്യുന്നത്. ഇവയില് മുഴുവന് ശരീരത്തിന്റെയും വികാസത്തിനുള്ള നിര്ദേശങ്ങള് അടങ്ങിയിരിക്കുന്നു.

DNA തന്മാത്രകള് ഡബിള് ഹെലിക്സ് എന്നറിയപ്പെടുന്ന പിരിയന് ഗോവണികളെ അനുസ്മരിപ്പിക്കുന്നു ഈ ഗോവണിയുടെ പടവുകള് ഗുവാനിന്, സൈറ്റോസിന്, അഡീനിന്, തൈമിന് എന്നീ ജോഡിയായ തന്മാത്രകള് അഥവാ ക്ഷാരകങ്ങള് കൊണ്ട് നിര്മ്മിതമാണു്.

ഗുവാനിന്, സൈറ്റോസിനുമായും അഡീനിന്, തൈമിനുമായും മാത്രമേ ജോഡി ചേരുകയുളളൂ ഓരോ മനുഷ്യകോശത്തിലും ഇത്തരത്തിലുള്ള ഏകദേശം 3 കോടിയോളം ക്ഷാരക ജോഡികള് അടങ്ങിയിരിക്കുന്നു.

ഒരു കോശത്തിലെ DNA യില് അടങ്ങിയിരിക്കുന്ന ഇത്തരം വിവരങ്ങളെല്ലാം അച്ചടിച്ചാല് ഓരോ ക്ഷാരകത്തിന്റെയും ആദ്യത്തെ അക്ഷരങ്ങള് മാത്രം നല്കുന്നതിനു 1.5 കോടി പേജുകള് ആവശ്യമായി വരുന്നത്ര വിവരങ്ങള് ഓരോ കോശത്തിലും അടങ്ങിയിരിക്കുന്നു

ഒരറ്റം മുതല് മറ്റെ അറ്റം വരെ നിവര്ത്തിയാല്, ഒരു മനുഷ്യ കോശത്തിലെ DNA യ്ക്ക് 3 1/3 അടി അല്ലെങ്കില് 1 മീറ്റര് ദൈര്ഘ്യം ഉണ്ടായിരിക്കും.

നമ്മള് പൂര്ണ്ണ വളര്ച്ചയെത്തിയ മനുഷ്യശരീരത്തിലെ 100 ലക്ഷം കോടി കോശങ്ങളിലെ DNA യുടെ ചുരുളഴിച്ചാല് അതിനു 63 ലക്ഷം കോടി മൈല് ദൈര്ഘ്യമുണ്ടാകും. ഈ ദൈര്ഘ്യം ഭൂമിയില് നിന്നും സൂര്യനിലേക്കും തിരികെയുമുള്ള ദൂരത്തിന്റെ 340 മടങ്ങാണു്.

ബീജസങ്കലനത്തിനു ശേഷം ഏകദേശം 24 മുതല് 30 വരെ മണിക്കൂറുകള് കഴിഞ്ഞ് സിക്താണ്ഡം ആദ്യത്തെ കോശവിഭജനം പൂര്ത്തിയാക്കുന്നു. കോശഭംഗപ്രക്രിയയിലൂടെ ഒരു കോശം രണ്ടായും രണ്ടു നാലായും അങ്ങിനെ തുടര്ന്നും വിഭജിച്ചു പെരുകുന്നു.

ബീജസങ്കലനത്തിനു ശേഷം വളരെ നേരത്തെ തന്നെ അതായത് 24 മുതല് 48 മണിക്കൂറുകളില് തന്നെ മാതാവിന്റെ രക്തത്തിലെ "പ്രാരംഭ ഗര്ഭഘടകം " എന്നറിയപ്പെടുന്ന ഹോര്മോണ് കണ്ടെത്തിഗര്ഭം സ്ഥിരീകരിക്കാവുന്നതാണു്.

Capítulo 5   Etapas iniciales (mórula y blastocito) y células madre

ബീജ സങ്കലത്തിനു 3 മുതല് 4 ദിവസങ്ങള്ക്കു ശേഷം ഭ്രൂണത്തിന്റെ വിഭജിക്കപ്പെടുന്ന കോശങ്ങള് ഗോളരൂപം കൈക്കൊള്ളുകയും ഈ ഭ്രൂണം മോറുള എന്നറിയപ്പെടുകയും ചെയ്യുന്നു.

ഏകദേശം 4 മുതല് 5 ദിവസം കഴിയുന്പോള് ഈ കോശപിണ്ഡത്തിനകത്തു ഒരു ദരം രൂപം പ്രാപിക്കുകയും ആ ഭ്രൂണം ബ്ളാസ്റ്റോസൈസ്റ്റ് എന്നറിയപ്പെടുന്നു.

ബ്ളാസ്റ്റോസൈസ്റ്റിനകത്തെ ആന്തരിക കോശപിണ്ഡം എന്നറിയപ്പെടുന്നകോശങ്ങള് തല, ഉടല്, മറ്റു ശരീരസംവിധാനങ്ങള് തുടങ്ങി വളരുന്ന മനുഷ്യനു നിര്ണായകമായ ശരീര ഘടകങ്ങള്ക്കു രൂപം നല്കുന്നു.

ആന്തരിക കോശപിണ്ഡത്തിനകത്തെ കോശങ്ങള്ക്ക് മനുഷ്യശരീരത്തില് അടങ്ങിയിരിക്കുന്ന 200 ല് പരം വ്യത്യസ്ഥതരം കോശങ്ങള് ഓരോന്നിനും രൂപം നല്കുന്നതിനുള്ള കഴിവുള്ളതു കൊണ്ട് അവയെ ഭ്രൂണകാണ്ഡകോശങ്ങള് എന്നു വിളിക്കുന്നു.

Capítulo 6   1 a 1½ semanas: implantación y gonadotropina coriónica humana (GCH)

അണ്ഡവാഹിനിക്കുഴലിലൂടെ താഴേക്കു സഞ്ചരിക്കുന്ന പ്രാരംഭദശയിലുള്ള ഭ്രൂണം മാതാവിന്റെ ഗര്ഭപാത്രത്തിന്റെ ആന്തരികഭിത്തിയില് പറ്റിച്ചേരുന്നു. ഇംപ്ളാന്റേഷന് എന്നറിയപ്പെടുന്ന ഈ പ്രക്രിയ, ബീജസങ്കലനത്തിനു ശേഷം , 6 ദിവസത്തില് ആരംഭിക്കുകയും 10 മുതല് 12 വരെ ദിവസങ്ങള്ക്കകം പൂര്ത്തിയാകുകയും ചെയ്യുന്നു.

വളരുന്ന ഭ്രൂണത്തിലെ കോശങ്ങള് മിക്കവാറും ഗര്ഭപരിശോധനകളില് കണ്ടെത്തുന്ന സംക്ഷിപ്തമായ ഹ്യൂമന് കൊറിയോണിക്ക് ഗോണഡോട്രോപിന് അല്ലെങ്കില്HCG എന്നറിയപ്പെടുന്ന ഒരു ഹോര്മോണ് ഉത്പാദിപ്പിക്കാന് ആരംഭിക്കുന്നു.

ഗര്ഭം തുടരുന്നത് അനുവദിക്കുന്നതിനായി HCG മാതൃത്വ ഹോര്മോണുകള്ക്ക് സാധാരണ ആര്ത്തവചക്രം തടസ്സപ്പെടുത്തുന്നതിനു നിര്ദേശം നല്കുന്നു.

Capítulo 7   La placenta y el cordón umbilical

ഇംപ്ളാന്റേഷനു ശേഷം, ബ്ളാസ്റ്റോസൈസ്റ്റിന്റെ പുറംഭാഗത്തുള്ള കോശങ്ങള് മാതൃശരീര സംക്രമണ വ്യവസ്ഥയ്ക്കും ഭ്രൂണ സംക്രമണവ്യവസ്ഥയ്ക്കും ഇടയ്ക്ക് ഒരു ചാലകമായി വര്ത്തിക്കുന്ന മറുപിള്ള എന്നറിയപ്പെടുന്ന ഒരു ഘടനയ്ക്ക് രൂപം നല്കുന്നു.

മറുപിള്ള മാതൃശരീരത്തില് നിന്നും ഓക്സിജനും, പോഷകങ്ങളും, ഹോര്മോണുകളും, മരുന്നുകളും വളരുന്ന ഗര്ഭസ്ഥശിശുവിനു നല്കുകയും പാഴ്വസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യുകയും ചെയ്യുന്നതു കൂടാതെ , മാതൃരക്തം ഭ്രൂണവുമായും ഗര്ഭസ്ഥപിണ്ഡമായും ഇടകലരുന്നത് തടയുകയും ചെയ്യുന്നു.

മറുപിള്ള ഭ്രൂണത്തിന്റെയും, ഗര്ഭസ്ഥശിശുവിന്റെയും ശാരീരിക താപനില, മാതാവിന്റെ താപനിലയേക്കാള് അല്പം ഉയര്ത്തിനിര്ത്തുന്നു. ഹോര്മോണുകള് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

മറുപിള്ള പൊക്കിള് കൊടിയിലെ സിരകളിലൂടെ

മറുപിള്ളയിലെ ജീവന് രക്ഷാസംവിധാനങ്ങള് അത്യാധുനിക ആശുപത്രികളില് കണ്ടുവരുന്ന തീവ്രപരിചരണവിഭാഗങ്ങളെക്കാള് മികവുറ്റവയാണു്.

Capítulo 8   Nutrición y protección

1 ആഴ്ച കഴിയുന്പോള് ആന്തരിക കോശപിണ്ഡത്തിലെ കോശങ്ങള് ഹൈപ്പോബ്ളാസ്റ്റ് എന്നും എപിബ്ളാസ്റ്റ് എന്നും അറിയപ്പെടുന്ന രണ്ടു പാളികള് ക്കു രൂപം നല്കുന്നു.

ഹൈപ്പോബ്ളാസ്റ്റ്മാതാവിന്റെ ശരീരത്തില് നിന്നും പ്രാരംഭ ദശയിലുള്ള ഭ്രൂണത്തിനു പോഷകങ്ങള് നല്കുന്ന ഘടനകളിലൊന്നായ മുട്ടയുടെ വെള്ളക്കുരു പോലെയുള്ള പാടയ്ക്കു രൂപം നല്കുന്നു.

എപ്പിബ്ളാസ്റ്റിലെ കോശങ്ങള് ഭ്രൂണവും, പിന്നീട് ഗര്ഭസ്ഥശിശുവും ജനന സമയം വരെ വളര്ന്നു വികസിക്കുന്ന ആംനിയോണ് എന്ന സ്തരത്തിനു രൂപം നല്കുന്നു.

Capítulo 9   2 a 4 semanas: capas germinales y formación de órganos

ഏകദേശം 2 ½ ആഴ്ചയാകുന്പോള് എപിബ്ളാസ്റ്റ് എക്ടോഡെം എന്ഡോഡെം അല്ലെങ്കില് മെസോഡെം എന്നിങ്ങനെ3 സവിശേഷ കലകള് അല്ലെങ്കില് ബീജപാളികള് ക്കു രൂപം നല്കുന്നു.

എക്ടോഡെമില് നിന്നും തലച്ചോര് സുഷുമ്നാനാഡി നാഡികള് ചര്മ്മം നഖങ്ങള് മുടി ഇവ രൂപം കൊളളുന്നു.

എന്ഡോഡെം ശ്വസനവ്യവസ്ഥയുടെയും ദഹനേന്ദ്രിയ വ്യവസ്ഥയുടെയും രൂപ രേഖയും തയ്യാറാക്കുകയും, കരളും ആഗ്നേയ ഗ്രന്ഥിയും പോലെയുളള പ്രധാന അവയവങ്ങളുടെ ഭാഗങ്ങള്ക്കു രൂപം നല്കുകയും ചെയ്യുന്നു.

മെസോഡെം ഹൃദയത്തിനും, വൃക്കകള്ക്കും, എല്ലുകള്ക്കും തരുണാസ്ഥികള്ക്കും പേശികള് ക്കും രക്തകോശങ്ങള്ക്കും മറ്റു ഘടനകള് ക്കും രൂപം നല്കുന്നു

3 ആഴ്ചകളാകുന്പോഴേക്കും മസ്കിഷം 3 പ്രാഥമിക വിഭാഗങ്ങളായി മുന്മസ്കിഷം മധ്യമസ്കിഷം പിന്മസ്കിഷംഎന്നിങ്ങനെ വിഭജിക്കപ്പെടുന്നു.

ശ്വസനവ്യവസ്ഥയുടെയും, ദഹനവ്യവസ്ഥയുടെയും വികാസവും സംഭവിച്ചുകൊണ്ടിരിക്കുന്നു.

സ്തരത്തില് ആദ്യരക്തകോശങ്ങള് പ്രത്യക്ഷപ്പെടുന്പോള് തന്നെ ഭ്രൂണത്തിലുടനീളം രക്തധമനികള് രൂപം കൊള്ളുകയും സ്തൂപികാ ഹൃദയം രൂപപ്പെടുകയും ചെയ്യുന്നു.

ഏകദേശം ഉടനെ തന്നെ അതിവേഗം വികസിക്കുന്ന ഹൃദയം അതില് തന്നെ മടക്കുകള് തീര്ത്ത് പ്രത്യേക അറകള് രൂപപ്പെടുത്തുകയും, വികസിക്കാന് ആരംഭിക്കുകയും ചെയ്യുന്നു.

ബീജസങ്കലത്തിനു ശേഷം, 3 ആഴ്ചയും ഒരു ദിവസവും ആകുന്പോള് ഹൃദയം മിടിക്കാന് ആരംഭിക്കുന്നു.

ചംക്രമണവ്യവസ്ഥയാണു് പൂര്ണ്ണമായും പ്രവര്ത്തന നിരതമാകുന്ന ആദ്യ ശാരീരികസംവിധാനം അല്ലെങ്കില് ഒരു കൂട്ടം പരസ്പരബന്ധിതമായ അവയവങ്ങള്

Capítulo 10   3 a 4 semanas: el plegamiento del embrión

3 മുതല് 4 ആഴ്ചയ്കകം ശരീരത്തിന്റെ രൂപരേഖ മസ്കിഷവും, സുഷുമ്നാ നാഡിയും, വെളിപ്പെടുത്തുകയും, ഭ്രൂണഹൃദയം സ്തരത്തില് വ്യക്തമായി തിരിച്ചറിയാന് സാധിക്കുന്ന വിധം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു .

ദ്രുതഗതിയിലുള്ള വളര്ച്ച താരതമ്യേന പരന്ന രുപത്തിലുള്ള ഭ്രൂണത്തില് മടക്കുകള് ഉണ്ടാക്കുന്നു. ഈ പ്രക്രിയ സ്തരത്തിന്റെ ഒരു ഭാഗത്തെ ദഹനവ്യവസ്ഥയുടെ അടിസ്ഥാനമാക്കുകയും, വളരുന്ന മനുഷ്യന്റെ നെഞ്ചിനും, വയറിലെ ദരങ്ങള്ക്കും രൂപം നല്കുകയും ചെയ്യുന്നു.